KeralaLatest NewsIndia

അതിഥി തൊഴിലാളികളായി താമസിച്ചു ഭീകരർ ലക്ഷ്യമിട്ടത് ഗുരുവായൂരും ശബരിമലയും അടക്കമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളെന്നു സൂചന

മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കേരളത്തില്‍നിന്നും പിടിയിലായ മൂന്ന് പേര്‍. ഇവര്‍ ബംഗാള്‍ സ്വദേശികളാണ് എന്നാണ് സൂചന.

ന്യൂഡല്‍ഹി: എറണാകുളത്ത് പെരുമ്പാവൂരിൽ നിന്നും മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദഗ്രൂപ്പില്‍പ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചത് ഞെട്ടലോടെയാണ് കേരളം ജനത കേട്ടത് . അതിഥി തൊഴിലാളികളെന്ന നാട്യത്തിലാണ് ഇവർ ഇവിടെ തമ്പടിച്ചിരുന്നു. ഇന്ന് പുലർച്ചെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ എൻഐഎ റെയ്ഡ് നടന്നിരുന്നു. കേരളത്തിൽ പെരുമ്പാവൂരിൽ നടന്ന റെയ്ഡിൽ 3 അൽ ഖ്വയ്ദ ഭീകരരെ പിടികൂടി. ആകെ ഒന്‍പത് പേരെയാണ് പിടികൂടിയത്.

ആറ് പേരെ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നും മൂന്ന് പേരെ കേരളത്തിലെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്. മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കേരളത്തില്‍നിന്നും പിടിയിലായ മൂന്ന് പേര്‍. ഇവര്‍ ബംഗാള്‍ സ്വദേശികളാണ് എന്നാണ് സൂചന. ആരും മലയാളികള്‍ ഇല്ല.ഡിജിറ്റല്‍ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എന്‍ഐ വ്യക്തമാക്കുന്നു.

read also: അൽ ഖ്വയ്ദ തീവ്രവാദഗ്രൂപ്പ്; എറണാകുളത്ത് നിന്നും 3 പേരെ അറസ്റ്റ് ചെയ്തതായി എൻഐഎ

ഇവര്‍ ഗുരുവായൂരും ശബരിമലയും അടക്കമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. അതിഥി തൊഴിലാളികളായെത്തി ആല്‍ഖ്വയ്ദയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു ഇവര്‍. സ്വര്‍ണ്ണ കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുന്നതിന് ഇടെയാണ് കൊച്ചിയിലെ അറസ്റ്റ്.

നിര്‍മ്മാണ തൊഴിലാളികളായാണ് ഇവര്‍ കേരളത്തില്‍ ജോലി ചെയ്തിരുന്നത്. ആര്‍ക്കും സംശയമില്ലാതെ താമസിച്ച്‌ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം നല്‍കുകയായിരുന്നു ഇവര്‍. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ച തീവ്രവാദികളാണ് ഇവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button