ജയ്പൂര്‍: അനന്തരവന്റെ മുന്നിൽവെച്ച് 45കാരിയായ സ്ത്രീയെ കൂട്ട മാനഭംഗത്തിനിരയാക്കി . ശേഷം ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സെപ്തംബർ 14ന് ഭീവാടി എന്ന സ്ഥലത്തുവെച്ചാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആറോ ഏഴോ പേർ ചേർന്നാണ് ഇവരെ കൂട്ടമാനഭംഗത്തിനിരയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. അടുത്തഗ്രാമത്തിൽ താമസിക്കുന്ന ബന്ധുവിന് പണം നൽകിയ ശേഷം അനന്തരവനൊപ്പം മടങ്ങുകയായിരുന്നു സ്ത്രീ. പ്രതികൾ ഇവരെ പിടികൂടിയ ശേഷം അനന്തരവനെ കെട്ടിയിട്ടു. അതിനു ശേഷം പ്രതികളിലൊരാൾ സ്ത്രീയെ ബലാത്സംഗം ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി.
തുടർന്ന് അനന്തരവനെ കൊണ്ട് നിർബന്ധിച്ചും പ്രതികള്‍ സ്ത്രീയെ ഉപദ്രവിച്ചു. വെള്ളിയാഴ്ച ഇവിടെ നടത്തിയ റെയ്ഡിലാണ് മൂന്നുപേർ അറസ്റ്റിലായത്. ഇവരിലൊരാൾ പ്രായപൂർത്തിയായിട്ടില്ല. ആദ്യം സംഭവത്തെ കുറിച്ച് സ്ത്രീ ആരോടും പറഞ്ഞില്ല. എന്നാൽ വീഡിയോ പ്രചരിച്ചതോടെയാണ് സ്ത്രീ സംഭവത്തെ കുറിച്ച് ഭർത്താവിനോട് പറഞ്ഞത്. ഇതിനു പിന്നാലെയാണ് പരാതി നൽകിയത്.
Post Your Comments