ഭോപ്പാല്‍ : ഛിന്ദ്വാര്‍ ജില്ലാ അധികൃതര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ട് കോണ്‍ഗ്രസ്. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ മുഖത്ത് കരിവാരിത്തേച്ചു. ജില്ലയിലെ ചൗരായ് ടൗണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. അടുത്തിടെയുണ്ടായ പ്രളയത്തില്‍ നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സംഭവത്തില്‍ 22 പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ബണ്ടി പട്ടേല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് എടുത്തത്.ബണ്ടി പട്ടേല്‍ ജില്ലാ സബ് ഡിവിഷണല്‍ മജിസ്റ്റ്‌ട്രേറ്റ് സി.പി പട്ടേലിന്റെ മുഖത്ത് കരി തേയ്ക്കുകയായിരിന്നു.
read also: ‘പശ്ചിമ ബംഗാള്‍ ബോംബ് നിര്‍മ്മാണശാലയായി മാറി ‘ വിമർശനവുമായി ഗവര്‍ണര്‍
ഇതിന്റെ ദൃശ്യങ്ങളും സാമൂഹിക മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മജിസ്‌ട്രേറ്റിന്റെ പരാതിയിലാണ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 307, 352, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തെ ബിജെപി ജില്ലാ നേതൃത്വം അപലപിച്ചു.
Post Your Comments