COVID 19KeralaNews

തൃശൂരില്‍ കോവിഡ് രോഗികളുടെ എണ്ണം 300 കടന്നു, ക്ലസ്റ്ററുകളില്‍ രോഗബാധ കുറവില്ല

 

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വെളളിയാഴ്ച 326 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥീരികരിച്ചു. 142 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2553 ആണ്. തൃശൂര്‍ സ്വദേശികളായ 45 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8009 ആണ്.

5376 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ സന്പര്‍ക്കം വഴി 319 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 5 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുളള രോഗബാധ: കല്ല്യാണ്‍ തൃശൂര്‍ 2, എലൈറ്റ് ക്ലസ്റ്റര്‍ 2, ജൂബിലി തൃശൂര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ 1, കെ.എം.ജെ 1, വാഴച്ചാല്‍ 2, മറ്റ് സന്പര്‍ക്ക കേസുകള്‍ 299. ആരോഗ്യ പ്രവര്‍ത്തകര്‍ 7, വിദേശത്തുനിന്ന് എത്തിയവര്‍2, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍5 എന്നിവര്‍ക്കും കോവിഡ് സ്ഥീരികരിച്ചു. രോഗ ബാധിതരില്‍ 60 വയസിനു മുകളില്‍ 23 പുരുഷന്‍മാരും 20 സ്ത്രീകളുമുണ്ട്. പത്ത് വയസിനു താഴെ 12 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button