KeralaLatest NewsNews

“ഭീകരവാദ കേസിലാണ് ഇപ്പോൾ മന്ത്രിയെ ചോദ്യം ചെയ്തിരിക്കുന്നത്, സഖാക്കൾ മുഴുവൻ ക്യാപ്സൂളും ഇപ്പോൾ തന്നെ തീർക്കരുത്” : സന്ദീപ് വചസ്പതി

തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്തത് പ്രതിയായിട്ടല്ല സാക്ഷിയായിട്ടാണെന്നുള്ള പോസ്റ്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ വൈറൽ ആകുന്നത് .ജലീലിനയച്ച നോട്ടീസ് സഹിതം ഷെയർ ചെയ്യുകയാണ് പ്രവർത്തകർ.

Read Also : “ഖുര്‍ ആനെ രാഷ്ട്രീയകളിക്കുള്ള ആയുധമാക്കുന്നു” : കോടിയേരി ബാലകൃഷ്ണൻ 

സഖാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വചസ്പതി.”CRPC വകുപ്പ് 160 അനുസരിച്ചാണ് ഏത് കേസിലും ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക. ഒരാൾ പ്രതിയാണെന്ന് ഉറപ്പായാൽ അയാളെ അറസ്റ്റ് ചെയ്യുക എന്നതാണ് ചട്ടം. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ ഒന്നോ അതിൽ കൂടുതലോ തവണ ചോദ്യം ചെയ്ത ശേഷമാണ് തെളിവുണ്ടെങ്കിൽ പ്രതിയാക്കുക.അതായത് കുറ്റാരോപിതനും കൂട്ടുപ്രതികളും നൽകുന്ന മൊഴിയും സാഹചര്യത്തെളിവുകളും ഒക്കെയാണ് സാക്ഷിയേയും പ്രതിയേയും തീരുമാനിക്കുക. ഇതാണ് ഏത് കേസിലും സംഭവിക്കുന്നത്. കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമ്പോഴാണ് സാക്ഷിപ്പട്ടികയിൽ ആരൊക്കെ ഉണ്ടെന്ന് അറിയുക. അല്ലാതെ കുറ്റാരോപിതൻ സാക്ഷിയാണെന്ന മുൻവിധിയോടെയല്ല അന്വേഷണം തുടങ്ങുന്നത്.”,സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .

ഫേസ്ബുക്ക് പോസ്റ്റ് കാണാം :

https://www.facebook.com/sandeepvachaspati/photos/a.535306200156320/1230445677309032/?type=3&theater

 

shortlink

Related Articles

Post Your Comments

Related Articles


Back to top button