പാലക്കാട് : വി.ടി ബൽറാം എം.എൽ.എയടക്കം ഇരുന്നൂറോളം പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. മന്ത്രി കെ.ടി ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ പോലീസിനെ മർദ്ദിച്ചു, കൃത്യനിർവ്വഹണം തടസപ്പെടുത്തി, കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. 12 പൊലീസുകാർക്കാണ് പരിക്കേറ്റത്. ഒരു പൊലീസുകാരന്‍റെ മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്. പാലക്കാട് കലക്ട്രേറ്റിലെ പ്രതിഷേധത്തിൽ പങ്കെടുത്ത എം.എൽ.എക്ക് പരിക്കേറ്റിരുന്നു.
Also read : പ്ലസ് വണ്‍ ഏകജാലക പ്രവേശനം: നിരീക്ഷണത്തിലുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം
കഴിഞ്ഞ ദിവസം മന്ത്രി കെ.ടി ജലീൽ എൻ.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരായതോടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നടന്ന പ്രതിഷേധങ്ങൾ സംഘർഷത്തിനു കാരണമായിരുന്നു. പോലീസ് ലാത്തി ചാർജിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Post Your Comments