Latest NewsMollywoodEntertainment

വഞ്ചന എങ്ങനെയാണ് സഹിക്കാന്‍ കഴിയുന്നത്; കൂടെയുള്ളവര്‍ പെട്ടെന്ന് നിറം മാറിയാല്‍ അത് വേദനിപ്പിക്കും; ഭാമയ്ക്കെതിരെ രമ്യാനമ്പീശന്‍

നീതിക്കായുള്ള പോരാട്ടം തുടരുമെന്നും ഒടുക്കം സത്യം ജയിക്കുമെന്നും രമ്യ നമ്ബീശന്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചലച്ചിത്രതാരങ്ങളായ സിദ്ദിഖും ഭാമയും കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. ഇതിനെതിരെ വിമര്‍ശനവുമായി നടിമാര്‍ രംഗത്ത്. നിങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്നവരെന്ന് നിങ്ങള്‍ കരുതുന്നവര്‍ പെട്ടന്ന് നിറം മാറിയാല്‍ അത് ആഴത്തില്‍ വേദനിപ്പിക്കുമെന്നു നടി രമ്യ നമ്ബീശന്‍.

‘വഞ്ചന എങ്ങനെയാണ് സഹിക്കാന്‍ കഴിയുന്നത്. കേസുകളില്‍ സാക്ഷികള്‍ കൂറുമാറുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ആക്രമണത്തിനിരയായത് നിങ്ങളുടെ സ്വന്തം ആളാണെങ്കില്‍ അവരെ എങ്ങനെയാണ് വഞ്ചിക്കാന്‍ സാധിക്കുക’, രമ്യ നമ്ബീശന്‍ ചോദിച്ചു. നീതിക്കായുള്ള പോരാട്ടം തുടരുമെന്നും ഒടുക്കം സത്യം ജയിക്കുമെന്നും രമ്യ നമ്ബീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതിജീവിക്കുന്നവള്‍ക്കും മറ്റെല്ലാ സ്ത്രീകള്‍ക്കും വേണ്ടി പോരാട്ടം തുടരുകയാണെന്നും അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടുകൂടി രമ്യ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button