ന്യൂ ഡൽഹി : രാജ്യസഭ എംപിയും, ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനുമായ വിനയ് സഹസ്രബുദ്ധക്ക് കോവിഡ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. കഴിഞ്ഞ ആഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു.
Last Friday had got examined and was tested Negative hence attended Parliament!But last night I had headache+mild fever,got examined n have tested Positive for Covid-19!Operating under strict protocols n medication as advised byDocs!Those interacted with me may pl consult doctors
— Dr. VINAY Sahasrabuddhe (@Vinay1011) September 17, 2020
Also read : ഇന്ത്യ ചൈന അതിര്‍ത്തി വിഷയം: പാര്‍ലമെന്റിൽ ഒറ്റപ്പെട്ട് കോണ്‍ഗ്രസ്, മറ്റു പാർട്ടികളുടെ പിന്തുണയില്ല
പിന്നീട് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുന്‍പായി നടത്തിയ കോവിഡ് പരിശോധനയില്‍ മീനീക്ഷി ലേഖി, അനന്ത് കുമാര്‍ ഹെഡ്ഗെ, പര്‍വേശ് സിംഗ് വര്‍മ ഉള്‍പ്പടെ 17 ലോക്സഭാ എംപിമാര്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയിരുന്നു. സെപ്റ്റംബര്‍ 14ന് ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനം ഒക്ടോബര്‍ ഒന്നിന് അവസാനിക്കും.
Post Your Comments