തൃശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ കണ്ടെയ്ന്‍മെന്‍റ് സോണിലും ക്വാറന്‍റീനിലുമുള്ളവര്‍ക്ക് പ്ലസ് വണ്‍ ഏകജാലക പ്രവേശനം നേടാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് പ്രവേശന നടപടികളുടെ അവസാന തീയതിയായ സെപ്റ്റംബര്‍ 19നകം സ്‌കൂളില്‍ ഹാജരാകാന്‍ സാധിക്കില്ലെങ്കില്‍ ഓണ്‍ലൈനായി പ്രവേശനം നേടാം.
അപേക്ഷകർക്ക് ഇതിനായി കാന്‍ഡിഡേറ്റ് ലോഗിനില്‍ സൗകര്യമുണ്ട്. ലോഗിനിലെ ഓണ്‍ലൈന്‍ ജോയിനിങ് (online joining) എന്ന ലിങ്കിലൂടെ പ്രവേശനത്തിന് ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്ലോഡ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ അയക്കുന്ന കോപ്പികള്‍ പ്രവേശനം ലഭിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ലോഗിനില്‍ ലഭ്യമാകും. പ്രിന്‍സിപ്പല്‍ ഓണ്‍ലൈന്‍ വെരിഫൈ ചെയ്ത് സാധുത ഉറപ്പാക്കി പ്രവേശനത്തിന് അനുമതി നല്‍കുന്നതാണ്.
വിദ്യാർത്ഥികൾക്ക് പ്രിന്‍സിപ്പലിന്റെ അനുമതി ലഭിച്ചാല്‍ ഫീ പേമെന്‍റ് എന്ന ലിങ്കിലൂടെ ഫീസ് അടച്ച് പ്രവേശനം പൂര്‍ത്തിയാക്കാം. ഓണ്‍ലൈന്‍ പ്രവേശനം നേടുന്നവര്‍ സ്‌കൂളില്‍ നേരിട്ട് ഹാജരാകുന്ന ഏറ്റവും അടുത്ത ദിവസം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. ഈ അവസരത്തില്‍ സത്യവിരുദ്ധമായ എന്തെങ്കിലും കണ്ടെത്തുകയാണങ്കില്‍ വിദ്യാര്‍ഥിയുടെ പ്രവേശനം റദ്ദാക്കുന്നതാണ്.
Post Your Comments