സില്‍ച്ചര്‍: ക്‌ളാസ് മുറിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം കെട്ടിപ്പിടിച്ച് ആശ്ലേഷിച്ച സംഭവം വീഡിയോ എടുക്കുകയും, സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാകുകയും ചെയ്തു.
Read Also: ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതി അറസ്റ്റില്‍
അസമിലെ സില്‍ച്ചറിലെ രാമാനുജ് ഗുപ്ത കോളേജിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് പരസ്പരം കെട്ടിപ്പിടിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തെത്തിയതോടെ കോളേജ് അധികൃതര്‍ക്ക് നേരെ വ്യാപക വിമര്‍ശനമാണ് ഉണ്ടായത്. വീഡിയോയിലെ ഏഴ് വിദ്യാര്‍ത്ഥികളെ തുടര്‍ന്ന് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. ക്‌ളാസില്‍ അദ്ധ്യാപകരില്ലാത്ത സമയത്തായിരുന്നു വിദ്യാര്‍ത്ഥികള്‍ ആശ്ലേഷിക്കുകയും അത് സമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത്.
Post Your Comments