തിരുവനന്തപുരം : പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പോലീസ് കാരണമില്ലാതെ മര്‍ദ്ദിച്ചതായി പരാതി. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തുകൊണ്ടിരുന്ന നാല് പേരെയാണ് പൊലീസ് മര്‍ദ്ദിച്ചത്. മാതാപിതാക്കള്‍ കാണ്‍കെയായിരുന്നു പൊലീസിന്റെ മര്‍ദ്ദനം. കഞ്ചാവ് കച്ചവടമാണോടാ, അശ്ലീല വീഡിയോ കാണുകയായിരുന്നോ എന്നിങ്ങനെ ആക്രോശിച്ചും, അസഭ്യം വിളിച്ചുമായിരുന്നു വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതെന്ന് പറയുന്നു. വീടിനുള്ളില്‍ മൊബൈലിന് റെയ്ഞ്ചില്ലാത്തതിനാല്‍ സമീപത്തെ അഞ്ചുതെങ്ങിന്‍മൂട് യോഗേശ്വര ക്ഷേത്രത്തിലെ പടികെട്ടിലാണ് കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പഠിക്കാനായി കയറിയത്. എന്നാല്‍ ക്ഷേത്രത്തിന് സമീപത്തെ റോഡിലൂടെ എത്തിയ കാട്ടാക്കട പോലീസ് കുട്ടികളെ കാരണമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു.
Read also : നരേന്ദ്രമോദിയും യോഗി ആദിത്യനാഥും തമ്മില്‍ ഒരു പ്രശ്‌നവുമില്ല, നേതൃമാറ്റവുമില്ല : ബിജെപി കേന്ദ്രനേതൃത്വം
മര്‍ദ്ദിച്ച് അവശരാക്കിയ കുട്ടികളെ സ്റ്റേഷനില്‍ എത്തിച്ചു. വൈകിട്ടോടെ സ്റ്റേഷനില്‍ എത്തിച്ച കുട്ടികളെ രക്ഷിതാക്കളെ വരുത്തി അവര്‍ക്കൊപ്പം വിട്ടു. വീട്ടില്‍ എത്തിയ ശേഷമാണ് കുട്ടികള്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞതും രക്ഷകര്‍ത്താക്കള്‍ ഇവരുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടതും. കടുത്ത ശരീരവേദനയും നീരും വന്നതോടെ കുട്ടികളെ കാട്ടാക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടി.
സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
Post Your Comments