കൊച്ചി : ഖുറാന്‍ കൈപ്പറ്റിയത് എന്തിന് ? എന്‍ഐഎ ചോദ്യം ചെയ്യലില്‍ മന്ത്രി.കെ.ടി.ജലീലിന് ഉത്തരമില്ല. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെ ചോദ്യംചെയ്യലില്‍ മന്ത്രി കെ.ടി. ജലീലിന് ഉത്തരംമുട്ടിയതായി പരാതി. ഡിപ്ലോമാറ്റിക് ബാഗേജ് വഴി വരുത്തുന്ന സാധനങ്ങള്‍ യുഎഇ കോണ്‍സുലേറ്റിന്റെ അവശ്യ വസ്തുക്കളാണ്. ഇത് പുറത്തുകൊടുക്കാന്‍ പാടില്ല. കേന്ദ്രാനുമതി വാങ്ങാതെ എന്തുകൊണ്ട് കൈപ്പറ്റിയെന്ന ചോദ്യം എന്‍ഐഎ ഉന്നയിച്ചതോടെയാണ് ജലീല്‍ ഉത്തരമില്ലാതെ പരുങ്ങിയതായി റിപ്പോര്‍ട്ട്.
കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടത് കൊണ്ടായിരുന്നു കേന്ദ്രത്തെ വിവരം അറിയിച്ചില്ലെന്നായിരുന്നു ജലീലിന്റെ മറുപടി. എന്നാല്‍ ഇതില്‍ കൃത്യമായ ഒരു മറുപടി ജലീല്‍ എന്‍ഐഎയ്ക്ക് നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ഖുര്‍ ആന്‍ കൈപ്പറ്റിയ വിവരം കേന്ദ്രത്തെ എന്ത് കൊണ്ട് അറിയിച്ചില്ല, എന്തുകൊണ്ട് മുന്‍കൂര്‍ അനുമതി തേടിയില്ല തുടങ്ങിയ ചോദ്യങ്ങളാണ് എന്‍ഐഎ ജലീലിനോട് ചോദിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ വിവരങ്ങള്‍ നല്‍കാന്‍ ജലീലിന് കഴിഞ്ഞിട്ടില്ലെന്നും എന്‍ഐഎ പറയുന്നു.
Post Your Comments