തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ പ്രതി ചേര്‍ത്തിട്ടില്ലന്ന് എൻഐഎ. ജലീലിനെ വിളിപ്പിച്ചത് പ്രതികളെ അറിയാവുന്ന വ്യക്തിയെന്ന നിലയിലെന്ന് എൻഐഎ വ്യക്തമാക്കി. സ്വപ്‌നയുമായും മറ്റ് പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിച്ചെന്നും നിലവിൽ പ്രതി ചേർക്കുകയോ സാക്ഷിയാക്കുകയോ ചെയ്തിട്ടില്ലന്നും മന്ത്രിയുടെ മൊഴിയും പ്രതികളുടെ മൊഴികളും പരിശോധിക്കുമെന്നാണ് വിവരം.
എന്നാൽ നയതന്ത്ര ചാനൽ വഴി പാഴ്‌സൽ കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കള്‍ പുറത്ത് വിതരണം ചെയ്തതിലാണ് കേസ്. യുഎഇ കോണ്‍സുലേറ്റിനെ എതിര്കക്ഷിയാക്കിയായിരിക്കും അന്വേഷണം. കൊണ്‍സുലേറ്റ് ആവശ്യത്തിനുള്ള വസ്തുക്കളാണ് നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത്. ഇത് വിതരണം ചെയ്യണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്.
Post Your Comments