Latest NewsNewsInternational

സൗദിയിലേക്ക് വരുന്നവര്‍ക്ക് പുതിയ മാനദണ്ഡങ്ങൾ; രണ്ട് തവണ കോവിഡ് ടെസ്റ്റിന് വിധേയമാകണം

കോവിഡ് വ്യാപനം തടയാനായി മാർച്ച് 15 നാണ് സൗദി അന്താരാഷ്ട്ര വിമാന സർവ്വീസ് നിർത്തലാക്കിയത്.

റിയാദ്: സൗദിയിലേക്ക് വരുന്ന യാത്രക്കാർക്ക് പുതിയ മാർഗ്ഗ നിർദ്ദേശവുമായി സൗദി ഭരണകൂടം. യാത്രക്കാർ യാത്രക്ക് മുൻപും ശേഷവും കോവിഡ് ടെസ്റ്റിന് വിധേയമാകണം. കൂടാതെ ഇവർ മൂന്നു ദിവസം ക്വാറന്റയ്നിൽ വിധേയമാകണമെന്നും അധികൃതർ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരും വിമാന കമ്പനികളും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരും പാലിക്കേണ്ട വ്യവസ്ഥകള്‍ ജനറല്‍ അതോറിട്ടി ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കി. 48 മണിക്കൂറിനിടെ നടത്തിയ കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന പിസിആർ പരിശോധന റിപ്പോർട്ട് വിമാന താവളത്തിൽ കാണിക്കുന്നവർക്കാണ് പ്രവേശനം. സൗദിയല് എത്തി മൂന്നു ദിവസത്തെ ക്വാറന്റയിൻ പൂർത്തിയായാൽ മറ്റൊരു പിസിആർ ടെസ്റ്റ് കൂടി ചെയ്യണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

വിദേശത്തു നിന്നെത്തുന്ന സ്വദേശികളും സ്വദേശികളും ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച ഹോം ക്വാറന്റൈന്‍ പാലിക്കണം. ഏഴു വയസിന് മുകളിലുള്ളവരെ മാസ്‌ക് ധരിക്കാതെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ജനറല്‍ അതോറിട്ടി ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയത്.കള് പാലിക്കണം. ഇവരുടെ ശരീരോഷ്മാവ് 38 ഡിഗ്രി സെല്ഷ്യസിൽ കൂടരുത്. യാത്രക്കാർക്ക് യാത്രയിലുടനീളം മാസ്ക് നിർന്ധമാക്കി.

Read Also: ഇസ്രയേൽ വീണ്ടും ലോക്ക് ഡൗണിലേക്ക്

ചൊവ്വാഴ്ച മുതലാണ് സൗദി വിദേശ യാത്രാ നിയന്ത്രണം ഭാഗികമായി നീക്കിയത്. ഇതുപ്രകാരം സാധുവായ വിസയുള്ള പ്രവാസികൾക്കും ആശ്രിതർക്കും സൗദിയിലേക്ക് തിരിച്ചുവരാം. റീഎൻട്രി , തൊഴില് വിസ, സന്ദർശക വിസ തുടങ്ങിയ എല്ലാ വസിക്കാർക്കും പ്രവേശനാനുമതിയുണ്ട്. ആറു മാസത്തിനുശേഷമാണ് സൗദി വീണ്ടും പ്രവാസികളെ സ്വീകരിക്കുന്നത്. കോവിഡ് വ്യാപനം തടയാനായി മാർച്ച് 15 നാണ് സൗദി അന്താരാഷ്ട്ര വിമാന സർവ്വീസ് നിർത്തലാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button