തിരുവനന്തപുരം: സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് സൗദി അറേബ്യയില്‍ വന്‍ അവസരം. സൗദി അറേബ്യയിലെ അല്‍ അബീര്‍ ആശുപത്രിയിലാണ് ഒഴിവുകള്‍. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിന് നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു.
READ ALSO: നോര്‍ക്ക റൂട്ട്സ് സൗദിയിലേയ്ക്ക് ലാബ് ടെക്നീഷ്യന്മാരെയും റേഡിയോഗ്രാഫര്‍മാരെയും തേടുന്നു
ഡെര്‍മെറ്റോളജി, ഒഫ്ത്താല്‍മോളജി, റേഡിയോളജി, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്, ഗൈനക്കോളജി, ഗ്യാസ്ട്രോ എന്ററോളജി, യൂറോളജി, ന്യൂറോളജി, നെഫ്രോളജി എന്നിവയില്‍ യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് rmt5.norka@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് ബയോഡേറ്റ അയയ്ക്കാം. ജൂലൈ 30ആണ് അവസാന തീയതി.
Post Your Comments