Latest NewsCinemaMollywoodNewsEntertainment

അമ്മയെ ജീവിതത്തിൽ വിഷമിപ്പിച്ചിട്ടുണ്ട്; അന്നതൊക്കെ കേട്ട് അമ്മയുടെ, മനസ് വേദനിച്ചിരുന്നു; മോഹൻലാൽ

ജീവിതത്തിലെ ആദ്യ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്ത സമയത്ത് ഉണ്ടായ അനുഭവം പങ്കുവെച്ച് മോഹൻലാൽ . മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ റിലീസ് പരസ്യം പത്രത്തില്‍ കണ്ടപ്പോള്‍ അച്ഛനും അമ്മയ്ക്കുമുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ആദ്യ ദിവസം തന്നെ അവര്‍ സിനിമ കാണാന്‍ പോയി. എന്റെ സീനുകള്‍ വരുമ്പോള്‍ അടുത്തിരിക്കുന്ന സ്ത്രീകള്‍ പറയും അയ്യോ കാലന്‍ വരുന്നുണ്ട് അത് കേട്ടപ്പോള്‍ അമ്മയുടെ ഉള്ള് ശരിക്കും പിടഞ്ഞിരിക്കും. അച്ഛനും നല്ല വിഷമമുണ്ടായിരുന്നുവെന്നു അമ്മ പിന്നീട് പറഞ്ഞിരുന്നുവെന്ന് മോഹൻലാൽ പറയുന്നു.

ആ ചിത്രത്തിലെ നരേന്ദ്രന്‍ എന്നെക്കൊണ്ട് പോയ ദൂരങ്ങള്‍ എത്രയാണെന്ന് എനിക്കറിയില്ല. നാല്‍പ്പത് വര്‍ഷം കടന്നു പോയിട്ടും നരേന്ദ്രനോട്‌ എനിക്ക് പ്രത്യേകമായ ഒരിഷ്ടമുണ്ട്. വലിയ മോഹങ്ങളൊന്നുമില്ലാതെ സിനിമയുടെ പടവുകള്‍ക്ക് താഴെ ക്ഷമാപൂര്‍വ്വം നിന്ന എന്നെ ഈ ഉയരങ്ങളിലേക്ക് പിടിച്ചു കയറ്റിയത് ആ കഥാപാത്രമാണ്.

അന്നും ഇന്നും ഒരു വിസ്മയമായി എന്നും നരന്ദ്രന്‍ മുന്നിലുണ്ട്. സിനിമയില്‍ തന്നെ നീ നിലനില്‍ക്കും എന്ന വരം പോലെയായിരുന്നു എനിക്ക് മഞ്ഞില്‍ വിരിഞ്ഞ എന്ന സിനിമ സംഭവിച്ചതെന്നും ലാൽ .

shortlink

Related Articles

Post Your Comments

Related Articles


Back to top button