Latest NewsIndiaNewsCrime

സ്ത്രീധന തുക നൽകിയില്ല; ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് യുവാവ്

ചെന്നൈ : സ്ത്രീധനമായി 10 ലക്ഷം രൂപ നൽകാത്തതിൽ പ്രകോപിതനായ യുവാവ് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തിരുവോത്രിയൂർ സ്വദേശിയായ ആർ വിജയഭാരതി (29) എന്ന യുവവാണ് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈ നഗരത്തിലെ ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു ആർ വിജയഭാരതി. അഞ്ച് വർഷം മുമ്പ് ആദ്യ വിവാഹത്തിൽ നിന്ന് വേർപിരിഞ്ഞ ഇയാൾ ഈ വർഷം ജനുവരിയിൽ മറ്റൊരു വിവാഹം കഴിച്ചിരുന്നു. വിവാഹത്തിന് മുൻപ് യുവതിയുടെ വീട്ടുകാരോട് വിജയഭാരതി 10 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാതായതോടെ ഇയാൾ പലതവണ ക്രൂരമായി ദേഹോപദ്രവം ചെയ്തിരുന്നതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. നിരന്തരമായ കലഹത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ഭാര്യയുടെ സ്വകാര്യ ചിത്രങ്ങൾ വിജയഭാരതി ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തത്. സുഹൃത്തുക്കൾ പറഞ്ഞാണ് യുവതി ഈ വിവരം അറിഞ്ഞത്. ഇതേത്തുടർന്ന് ബുധനാഴ്ച വില്ലിവാക്കം വനിതാ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

അന്വേഷണത്തിനൊടുവിൽ വിജയഭാരതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. വിജയഭാരതിയുടെ മൊബൈൽഫോൺ, ലാപ്ടോപ്പ് എന്നിവ പൊലീസ് പിടിച്ചെടുത്തു.  ഇയാൾക്കെതിരെ ഐടി നിയമത്തിലെ വിവിധ വകുപ്പുകളും സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരവും കേസെടുത്തു. കോടതിയി. ഹാജരാക്കിയ വിജയഭാരതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button