മലപ്പുറം: ഖുർആനെപോലും പ്രതിപക്ഷം രാഷ്ട്രിയക്കളിക്ക് ആയുധമാക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമർശത്തെ വിമർശിച്ച് മുസ്ലീം ലീഗ് നേതാവി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. ഖുർആനെ മറയാക്കി കേസിൽ നിന്നും രക്ഷപ്പെടാനാണ് സിപിഎം ഇത്തരം വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്നും എന്നാൽ അത്കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഖുർആൻ വിഷയം സംബന്ധിച്ച് പല മതനേതാക്കളും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. ആരും അത് ഇഷ്ടപ്പെടുന്നില്ല. കേസിൽ നിന്നും രക്ഷപെടാൻ ഇക്കാര്യം വിവാദമാക്കുന്നതിൽ അർഥമില്ല. ഞങ്ങൾ ഉന്നയിക്കുന്ന ആരോപണം വേറെയാണ്. അതിനാണ് കൃത്യമായ മറുപടി നൽകേണ്ടത്. അധികാര സ്ഥാനത്ത് നിന്നും മാറിനിന്ന് അന്വേഷണത്തിന് വിധേയനാകണം. അല്ലാതെ സക്കാത്തും റമദാൻ കിറ്റും ഖുർആൻ എന്നൊക്കെ പറഞ്ഞ് വിശ്വാസികളുടെ മനസ് വേദനിപ്പിക്കുകയല്ല ചെയ്യേണ്ടത്.
ഓരോ മതവിശ്വാസിക്കും വിശുദ്ധ ഗ്രന്ഥങ്ങൾ കൊണ്ടു നടക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഈ നാട്ടിൽ ഉണ്ട്. ഇന്നലെ അധികാരത്തിൽ വന്ന പിണറായി സർക്കാർ നൽകിയ സൗജന്യമല്ല അത്. ഇന്ത്യൻ ഭരണഘടന എല്ലാ മതവിഭാഗങ്ങൾക്കും നൽകുന്ന സ്വാതന്ത്ര്യമാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Post Your Comments