KeralaLatest NewsNews

തെരുവ് യുദ്ധമോ പ്രതിഷേധ സമരങ്ങളോ ചെയ്തത്‌കൊണ്ടൊന്നും ഒരു കാര്യവുമില്ല… മന്ത്രി കെ.ടി.ജലീല്‍ രാജി വയ്ക്കാന്‍ പോകുന്നില്ല… അതിന്റെ പേരില്‍ ആരും സമരം നടത്തേണ്ട : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : തെരുവ് യുദ്ധമോ പ്രതിഷേധ സമരങ്ങളോ ചെയ്തത്കൊണ്ടൊന്നും ഒരു കാര്യവുമില്ല., മന്ത്രി കെ.ടി.ജലീല്‍ രാജി വയ്ക്കാന്‍ പോകുന്നില്ല… അതിന്റെ പേരില്‍ ആരും സമരം നടത്തേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കോടിയേരി. ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്നും ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും സെക്രട്ടേറിയറ്റില്‍ പൊതുഅഭിപ്രായമുണ്ടായി. സര്‍ക്കാരിനെതിരെയുള്ള സമരങ്ങളില്‍ ഗുണ്ടകളെ ഇറക്കി ബോധപൂര്‍വം അക്രമം നടത്തുകയാണെന്നും സെക്രട്ടേറിയറ്റ് ആരോപിച്ചു. ജലീല്‍ വിഷയത്തില്‍ നിജസ്ഥിതി വെളിപ്പെടുത്താന്‍ പ്രചാരണം നടത്താനും പാര്‍ട്ടി തീരുമാനിച്ചു. 25, 26 തീയതികളില്‍ സംസ്ഥാന സെക്രട്ടേറിയറ്റും കമ്മറ്റിയും ചേരുന്നുണ്ട്. ഇതിനുശേഷം പ്രചാരണ പരിപാടികള്‍ തീരുമാനിക്കും.

Read Also : സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയുടെ അന്വേഷണം യു.എ.ഇ കോണ്‍സുലേറ്റിനെ കേന്ദ്രീകരിച്ച് … ഇന്ത്യയിലും വിദേശത്തുമുള്ള, വന്‍സ്വാധീനമുള്ള ആളുകളുള്‍പ്പെട്ട വിശാലമായ ഗൂഢാലോചന നടന്നു : തെളിവുകള്‍ എന്‍ഐഎയ്ക്ക് : കേരളത്തിലേയ്ക്ക് സ്വര്‍ണം കടത്തിയത് തീവ്രവാദത്തിന്

മന്ത്രി കെ.ടി.ജലീലിന്റെ രാജി സിപിഎം അംഗീകരിക്കുന്നില്ലെന്നു കോടിയേരി പറഞ്ഞു. കേസ് റജിസ്റ്റര്‍ ചെയ്താല്‍ പലരേയും ചോദ്യം ചെയ്യും. അതുകൊണ്ട് അവരെല്ലാം കേസില്‍ പ്രതിയാകില്ല. അന്വേഷണ ഏജന്‍സികള്‍ സ്വതന്ത്രമായി അന്വേഷിച്ച് നിഗമനത്തിലെത്തട്ടെ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്ററേറ്റിനെ സിപിഎം കുറ്റപ്പെടുത്തിയിട്ടില്ലെന്നു കോടിയേരി പറഞ്ഞു.

ആസൂത്രിതമായ അട്ടിമറി ശ്രമമാണ് ഇപ്പോള്‍ സര്‍ക്കാരിനെതിരെ നടക്കുന്നത്. ജനത്തെ അണിനിരത്തി ഇതിനെതിരെ പ്രചാരണം നടത്തും. സമരത്തെ എല്‍ഡിഎഫ് ഭയപ്പെടുന്നില്ല. ജനപിന്തുണയില്ലാതെ സമരം ഒറ്റപ്പെടും. എല്‍ഡിഎഫിനു തുടര്‍ഭരണം എന്ന പ്രചാരണമുണ്ടായപ്പോഴാണ് യുഡിഎഫ് സമരവുമായി ഇറങ്ങിയത്. വലതുപക്ഷ ശക്തികളുടെ യുദ്ധമാണ് എല്‍ഡിഎഫിനെതിരെ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button