ന്യൂഡല്‍ഹി: ഇസ്രയേലും പലസ്തീനും തങ്ങള്‍ക്ക് ഒരുപോലെ, ഇസ്രയേലും അറബ് രാജ്യങ്ങളും കൈകോര്‍ത്തിരിക്കുന്ന കരാറുകളെ സ്വാഗതം ചെയ്ത് ഇന്ത്യ.
ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തില്‍ സമവായ ആശയം മുന്നോട്ട് വച്ച് ഇന്ത്യ. ഇസ്രയേലും അറബ് രാജ്യങ്ങളും കൈകോര്‍ത്തിരിക്കുന്ന കരാറുകളെ അഭിനന്ദിച്ചുകൊണ്ടാണ് ഇന്ത്യ അഭിപ്രായം പ്രകടിപ്പിച്ചത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇസ്രയേല്‍ പലസ്തീന്‍ ബന്ധം മെച്ചപ്പെടുത്തേണ്ട ആവശ്യകത ചൂണ്ടിക്കാണിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയ കക്ഷി സംഭാഷണവും സൗഹൃദവും പുന:സ്ഥാപിക്കുന്നത് മേഖലയിലെ സമാധാനത്തിനും പുരോഗതിയ്ക്കും ഗുണകരമാണെന്നും ജയശങ്കര്‍ വ്യക്തമാക്കി.
അമേരിക്കയുടെ മദ്ധ്യസ്ഥതയിലാണ് ഇസ്രയേലും യു.എ.ഇയും ബഹറിനും പ്രതിരോധ വ്യാപാര കരാറുകള്‍ പുന:സ്ഥാപിച്ചത്. 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇസ്രയേലുമായി അറബ് രാജ്യങ്ങള്‍ വീണ്ടും കൈകോര്‍ക്കുന്നത്. പുതിയ കരാറിനെ അബ്രഹാം ഉടമ്പടിയെന്നാണ് പേരിട്ടിരിക്കുന്നത്.
പലസ്തീന്‍ ഇസ്രയേലിനെ അറബ് ലോകം സ്വീകരിച്ചതിനെതിരെ രംഗത്തു വന്നിരിക്കുകാണ്. ഇസ്രയേലും പലസ്തീനും സമാധാനകരാര്‍ പ്രകാരം ഭരണം നടത്താന്‍ തുടങ്ങിയിട്ട് 26 വര്‍ഷങ്ങളായി. ഇന്ത്യയെ സംബന്ധിച്ച് പടിഞ്ഞാറന്‍ ഏഷ്യ സൗഹൃദത്തിന്റെ മറ്റൊരു തുരുത്താണ്. പുതിയ സാഹചര്യം പലസ്തീന്‍ പുരോഗതിക്കായി ഉപയോഗപ്പെടുത്തണമെന്നും ജയശങ്കര്‍ പറഞ്ഞു.
Post Your Comments