ഡല്‍ഹി: ചൈന വിഷയത്തില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ ആവശ്യത്തിൽ പിന്തുണ നൽകാതെ മറ്റുപാർട്ടികൾ . അതിര്‍ത്തി സംഘര്‍ഷം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന കോൺഗ്രസ് പാര്‍ട്ടി നിര്‍ദേശത്തോട് പ്രതിപക്ഷത്തെ പല പാര്‍ട്ടികളും വിയോജിച്ചതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്.
ലോക്സഭയില്‍ പ്രതിരോധമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷം വിഷയം ചര്‍ച്ച ചെയ്യാനുള്ള കോണ്‍ഗ്രസ് നീക്കം സ്പീക്കര്‍ ഇടപെട്ട് തടഞ്ഞിരുന്നു.
read also: ഹണിട്രാപ്പിൽ കുടുങ്ങി പാകിസ്താന് വിവരം കൈമാറിയ സൈനിക ജീവനക്കാരനു പണം ലഭിച്ചത് കേരളം വഴി
നിര്‍ണായക ഘട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടായി സൈന്യത്തിന് പിന്നിലുണ്ടെന്ന സന്ദേശം നല്‍കുകയാണ് വേണ്ടതെന്നും ഈ ഘട്ടത്തില്‍ സൈനിക നീക്കത്തെക്കുറിച്ചുള്ള ചര്‍ച്ച അനുചിതമാണെന്നുമുള്ള നിലപാടായിരുന്നു ലോക്സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള സ്വീകരിച്ചത്. ഇതിനെ പിന്തുണയ്ക്കുന്ന രീതിയായിരുന്ന മറ്റു പ്രതിപക്ഷ കക്ഷികൾ സ്വീകരിച്ചത്.
Post Your Comments