ന്യൂഡല്‍ഹി:കൊറോണ പ്രതിരോധ മരുന്നു ലഭ്യമായാലും ഇല്ലെങ്കിലും രാജ്യത്ത് അടുത്ത വര്‍ഷം പകുതിയോടെ കൊറോണ പ്രതിസന്ധി മാറുമെന്ന് എയിംസ് കമ്മൂ്യൂണിറ്റി മെഡിസിന്‍ മേധാവി.
കൊറോണ വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണത്തില്‍ അറുനൂറു സന്നദ്ധ പ്രവര്‍ത്തകരിലാണ് മരുന്ന് പരീക്ഷിച്ചത്. അടുത്ത വര്‍ഷം പകുതിയോടെ മരുന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also : “പോലീസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തുകയാണ് പിണറായി വിജയൻ” : രമേശ് ചെന്നിത്തല
അതേസമയം ഇന്ത്യയിലെ കൊറോണ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി കിട്ടിയ മരുന്നു നിര്‍മ്മാണ കമ്പനികളുടെ പട്ടിക കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. ഐസിഎംആറിന്റെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ഏഴ് കമ്പനികള്‍ക്കാണ് അനുമതി നല്‍കിയത്.
Post Your Comments