Latest NewsUAENews

കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിന് നഗ്ന ദൃശ്യം പ്രചരിപ്പിച്ചയാൾ പിടിയിൽ

കടം വാങ്ങിയ പണം തിരിച്ചുനൽകാത്തതിന് ഒപ്പം താമസിച്ചയാളുടെ നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രദർശിപ്പിച്ചതായി യുവാവിനെതിരെ കേസ്. ദുബായിലാണ് സംഭവം. വിചാരണയ്ക്കൊടുവിൽ യുവാവിന് കോടതി ആറു മാസം തടവിന് ശിക്ഷിച്ചു.

Read Also : ചൈനയിൽ പുതിയ ബാക്ടീരിയ രോഗം പടരുന്നു ; ഇത് വരെ രോഗം സ്ഥിരീകരിച്ചത് 3,245 പേര്‍ക്ക്​ 

സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന 27കാരാണ് ഒപ്പം താമസിക്കുന്നയാളുടെ നഗ്നദൃശ്യം പകർത്തിയത്. ജോലിസ്ഥലത്തുവെച്ച് വാങ്ങിയ 500 ദിർഹം തിരിച്ചുനൽകാത്തതിൽ പ്രകോപിതനായാണ് ഇതെന്ന് പ്രതി പ്രോസിക്യൂട്ടറോട് സമ്മതിച്ചു. ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്തണമെന്ന് ദുബായ് കോടതി ഉത്തരവിട്ടു.

Read Also : ഹൈന്ദവ ക്ഷേത്രങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ 

ജൂലൈ 24ന് അൽ ഖുസൈസ് പോലീസ് സ്റ്റേഷനിലാണ് യുവാവിനെതിരെ പരാതി ലഭിച്ചത്. രണ്ട് മാസം മുമ്പ്, കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്നായിരുന്നു പ്രതി കുളിക്കുന്ന ദൃശ്യം പകർത്തിയതെന്ന് പരാതിക്കാരൻ പറഞ്ഞു. ഈ ദൃശ്യം ഒപ്പം താമസിച്ചിരുന്നയാളുടെ സഹോദരന് പ്രതി അയച്ചുനൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button