തിരുവനന്തപുരം : നയതന്ത്ര ബാഗിലൂടെ ഖുര്‍ആൻ എത്തിച്ച കേസിൽ പ്രത്യേകം കേസെടുത്ത് കസ്റ്റംസ്. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കള്‍ പുറത്ത് വിതരണം ചെയ്തതിലാണ് കേസ്. യുഎഇ കോണ്‍സുലേറ്റിനെ എതിര്കക്ഷിയാക്കിയായിരിക്കും അന്വേഷണം. കൊണ്‍സുലേറ്റ് ആവശ്യത്തിനുള്ള വസ്തുക്കളാണ് നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത്. ഇത് വിതരണം ചെയ്യണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്.
Also read :സൗദിയിലേക്ക് വരുന്നവര്‍ക്ക് പുതിയ മാനദണ്ഡങ്ങൾ; രണ്ട് തവണ കോവിഡ് ടെസ്റ്റിന് വിധേയമാകണം
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) എൻഐഎയ്ക്കും പിന്നാലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതായ റിപ്പോർട്ടുകളും ഇപ്പോൾ പുറത്തുവരുന്നു. മതഗ്രന്ഥങ്ങൾ ഇറക്കിയ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ആക്ട് പ്രകാരം മൊഴി രേഖപ്പെടുത്തുക. ഇതിന് ഉടൻ നോട്ടീസ് നൽകും. മന്ത്രിയെ കൂടാതെ ചില സർക്കാർ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം. ഡിപ്ലോമാറ്റിക് ചാനൽ വഴി വരുന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമെന്നാണ് കസ്റ്റംസ് വിലയിരുത്തിയത്. പതിനേഴായിരം കിലോ ഈന്തപ്പഴമിറക്കയതിൽ നിയമലംഘനമുണ്ടെന്നുമാണ് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. അതിനിടെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലെ യുഎഇ എംബസി ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ കോൺസുലേറ്റിൽ എത്തി പരിശോധന നടത്തിയതായും വിവരമുണ്ട്
Post Your Comments