
ന്യൂഡല്‍ഹി: ചങ്കിൽ ചൈനയുമായി നടക്കുന്നവർക്ക് എട്ടിന്റെ പണിയുമായി കേന്ദ്രസർക്കാർ. ചൈനീസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന 2500 ഓളം സമൂഹ മാദ്ധ്യമ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയാണ് പ്രധാനമായും കേന്ദ്രം നിരീക്ഷിക്കുന്നത്. ഇത്തരം അക്കൗണ്ടുകളുടെ ഐപി അഡ്രസ് പരിശോധിച്ചപ്പോള്‍ പാകിസ്താന്‍, ചൈന, ഹോങ്കോംഗ് എന്നീ രാജ്യങ്ങളിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചൈനയിലെ ചില കമ്പനികള്‍ ഇന്ത്യയിലെ നേതാക്കളെ നിരീക്ഷിക്കുന്നുവെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കിയിരിക്കുന്നത്
Post Your Comments