ഡല്‍ഹി: ഗൂഗിളിനെ കൃത്യമായി എത്രപേര്‍ക്ക് അറിയാം? അങ്ങനെ ആഴത്തില്‍ അധികം ആര്‍ക്കും അറിയില്ല എന്നതാണ് സത്യം. എന്നാല്‍ ഗൂഗിളിന് നിങ്ങളെ കുറിച്ച് എല്ലാം അറിയാം.
നാം ഗൂഗിളില്‍ എന്തൊക്കെ സേര്‍ച്ച് ചെയ്തു, ഏതൊക്കെ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചു, ഏതൊക്കെ വീഡിയോകള്‍ കണ്ടു തുടങ്ങിയവ കാണിക്കുന്ന ബ്രൗസിംഗ് ഹിസ്റ്ററി മാത്രമാണ് ഗൂഗിള്‍ ശേഖരിച്ചുവയ്ക്കുന്നത് എന്നാതാണ് പൊതുവേ ഉള്ള ഒരു ധാരണ.
എന്നാല്‍ അത് മാത്രമല്ല ഗൂഗിള്‍ ശേഖരിച്ച് വെക്കുന്നത്. നിങ്ങള്‍ എന്തൊക്കെ ഓണ്‍ലൈനില്‍ വാങ്ങി, ഏതൊക്കെ വീഡിയോകള്‍ കണ്ടു, നിങ്ങള്‍ എവിടെയൊക്കെ പോയി എന്നിവയെ കൂടാതെ നമ്മള്‍ താമസിക്കുന്ന പ്രദേശം, നമ്മുടെ അഭിരുചികള്‍, താല്‍പര്യങ്ങള്‍, നമ്മുടെ കാഴ്ചപ്പാടുകള്‍, ബന്ധങ്ങള്‍ തുടങ്ങിയവയൊക്കെ ഗൂഗിള്‍ സൂക്ഷിച്ചുവയ്ക്കുന്നുണ്ട്.
എങ്ങനെ എന്നാകും അത്ഭുതപ്പെടുന്നത് അല്ലെ. പൊതുവെ നിങ്ങള്‍ കംപ്യൂട്ടറില്‍ ഗൂഗിള്‍ ഉപയോഗിക്കുമ്പോള്‍ മാത്രമല്ല, മറിച്ച് നിങ്ങളുടെ ഏതെങ്കിലും ഗൂഗില്‍ എക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈലും ടാബുമെല്ലാം ഗൂഗിള്‍ നിങ്ങളെ പിന്തുടരും.
സ്വാഭാവികമായും ഗൂഗിള്‍ അക്കൗണ്ട് ഉണ്ടാക്കുമ്പോഴോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കോ നമ്മുടെ വയസ്സ്, ലിംഗം, ജോലി തുടങ്ങിയ വിവരങ്ങള്‍ നാം നല്‍കാറുണ്ട്. ഇതില്‍ നിന്ന് നമ്മള്‍ ആരാണെന്ന് ഗണിച്ചെടുക്കാന്‍ ഗൂഗിളിന് കഴിയും. അങ്ങനെയാണ് നമ്മള്‍ താമസിക്കുന്ന പ്രദേശവും നമ്മുടെ അഭിരുചികളും താല്‍പര്യങ്ങളും മറ്റും നമ്മുടെ ഓരോ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളിലൂടെയും ഗൂഗിള്‍ മനസിലാക്കുന്നത്.
ഇതും കൂടാതെ നാം നമ്മുടെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ നമ്മള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ ഏതൊക്കെയാണ്, ഗൂഗിള്‍ മാപ്പില്‍ പലപ്പോഴായി പരതിയ സ്ഥലങ്ങള്‍ ഏതൊക്കെ, യൂട്യൂബിലൂടെ കണ്ട വീഡിയോകളും അതില്‍ നമ്മള്‍ പോസ്റ്റ് ചെയ്ത കമന്റുകളും എന്തൊക്കെയാണ് എന്ന് തുടങ്ങി നമ്മുടെ ഇ മെയിലുകള്‍, ജി മെയില്‍ ഫയലുകള്‍, ജി മെയില്‍ ഡ്രാഫ്റ്റുകള്‍ അങ്ങനെ എല്ലാം ഗൂഗിളിനറിയാം. നാം ഏതൊക്കെ ഉപകരണങ്ങള്‍ ഗൂഗിളുമായി ബന്ധിപ്പിച്ചിട്ടുണ്ടോ അതില്‍ നിന്നെല്ലാം ഗൂഗിള്‍ നമ്മളെ കുറിച്ചുള്ള വിവരങ്ങല്‍ ശേഖരിച്ചുകൊണ്ടേയിരിക്കും.
ഇതൊന്നുമല്ലാതെ ജി മെയില്‍ ഉപയോഗിക്കുന്ന ഫോണുമായി നാം എവിടെയൊക്കെ പോകുന്നോ അതു മുഴുവന്‍ ഗൂഗിളില്‍ റെക്കോഡാണ് എന്ന് എത്രപേര്‍ക്കറിയാം. നാം പോയ സ്ഥലങ്ങള്‍, നടന്നാണോ, കാറിലാണോ, ട്രെയിനിലാണോ, വിമാനത്തിലാണോ പോയത്, ഏതൊക്കെ സമയത്ത് എവിടെയൊക്കെ പോയി, ഓരോ സ്ഥലത്തും എത്രസമയം ചെലവഴിച്ചു തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്താന്‍ ഗൂഗിള്‍ വഴി വളരെ എളുപ്പത്തില്‍ സാധിക്കും.
ഗൂഗിള്‍ ഫിറ്റ് എന്ന ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ നിങ്ങള്‍ എത്ര കാലടികള്‍ വച്ചു, എത്രദൂരം ഓടി, എത്ര സമയം വ്യായാമം ചെയ്തു തുടങ്ങിയ വിവരങ്ങള്‍ ഗൂഗിള്‍ നിങ്ങള്‍ക്കു പറഞ്ഞു തരും. മാത്രമല്ല മെസഞ്ചറിലൂടെ നിങ്ങളുടെ ഏതൊക്കെ ഫെയ്സ്ബുക്ക് സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നു എന്ന കാര്യവും വേണമെങ്കില്‍ നിങ്ങള്‍ മറന്നാലും ഗൂഗിള്‍ നിങ്ങള്‍ക്ക് ഇങ്ങോട്ട് പറഞ്ഞുതരും.
അതുപോലെ തന്നെയുമാണ് നിങ്ങളുടെ പാസ്സ്വേര്‍ഡുകളുടെ കാര്യവും. നിങ്ങള്‍ രഹസ്യമാണെന്നു കരുതുന്ന പാസ്വേഡുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, എടിഎം കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഗൂഗിള്‍ രഹസ്യമായി സൂക്ഷിച്ചുവയ്ക്കുന്നുണ്ട്. അതുകൊണ്ടാണ് പലപ്പോഴും ഹാക്കര്‍മാര്‍ക്ക് അവ കണ്ടെത്താന്‍ സാധിക്കുന്നതും.
നിങ്ങള്‍ നിങ്ങളുടെ ഫോണുകളില്‍ എടുക്കുന്ന ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയും ഗൂഗിള്‍ സൂക്ഷിച്ചുവയ്ക്കുന്നുണ്ട്. ഗൂഗിള്‍ എങ്ങനെയാണ് ഫോട്ടോകളെ തരംതിരിച്ചു വച്ചിരിക്കുന്നതെന്ന് നോക്കിയാല്‍ അതിലുള്ള ആളുകളെയും സാധനങ്ങളെയും അടിസ്ഥാനമാക്കിയാണെന്നു മനസ്സിലാക്കാനാവും.
നിങ്ങള്‍ മൊബൈലില്‍ ഗൂഗിള്‍ കലണ്ടര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഏതൊക്കെ പരിപാടികളില്‍ എപ്പോഴൊക്കെ നിങ്ങള്‍ പങ്കെടുത്തുവെന്ന് ഗൂഗിളിന് അറിയാമെന്നാണ് മനസ്സിലാക്കേണ്ടത്. ഇനിയിപ്പം എന്തൊക്കെ ചെയ്താലും നിങ്ങളുടെ മൊബൈലിലെ സേര്‍ച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്താല്‍ മതി എന്ന് സമദനിച്ചലും നിങ്ങള്‍ക്ക് തെറ്റി. അത് മൊബൈലിലുണ്ടാവില്ലെന്നത് ശരി. എന്നാല്‍ ഗൂഗിളിന്റെ സര്‍വറില്‍ സുരക്ഷിതമായി കിടക്കുന്നുണ്ടാവും. ഇപ്പം ആരുടെയൊക്കെ കണ്ണുവെട്ടിച്ച് നമ്മള്‍ എവിടെയൊക്കെ പോയാലും ഗൂഗിളിന്റെ കണ്ണുവെട്ടിക്കാനാവില്ല എന്ന് മനസിലായില്ലേ. എല്ലാം കാണാന്‍ ഇങ്ങനെ ഒരാള്‍ കൂടിയുണ്ട് നമുക്കൊപ്പം.
Post Your Comments