ന്യൂഡല്‍ഹി: എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസയുമായി റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍. ഇന്ത്യയും യും തമ്മിലുള്ള പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തിയ ഭരണാധികാരികളാണ് മോദിയും പുടിനും. ജൂലൈയില്‍ 2036 വരെ അധികാരം നിലനിര്‍ത്താന്‍ അനുവദിക്കുന്ന ഭരണഘടനഭേദഗതിക്ക് റഷ്യന്‍ വോട്ടര്‍മാര്‍ അംഗീകാരം നല്‍കിയതിനെത്തുടര്‍ന്ന് പുടിനെ അഭിനന്ദിച്ച ആദ്യ നേതാവായിരുന്നു മോദി.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്ല ആരോഗ്യം, സന്തോഷം, ക്ഷേമം, വിജയം എന്നിവ നേരുന്നു എന്നദ്ദേഹം ആശംസിച്ചു. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് പുടിന്‍ ആശംസ നേര്‍ന്നത്. മോദിയുടെ പ്രവര്‍ത്തനങ്ങളെ പുടിന്‍ കത്തില്‍ ശ്ലാഘിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം സഹജീവികളോടുള്ള ബഹുമാനവും അന്തര്‍ദേശീയ പ്രശംസ നേടിയെന്നും പുടിന്‍ പറഞ്ഞു.
‘നിങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യ സാമൂഹിക-സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക വികസനത്തിന്റെ പാതയിലൂടെ വിജയകരമായി മുന്നേറുകയാണ്,’ പുടിന്‍ പറഞ്ഞു.. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദവും സൗഹൃദപരവുമായ ബന്ധത്തെ താന്‍ വിലമതിക്കുന്നു. ‘നിങ്ങളുടെ എഴുപതാം ജന്മദിനത്തില്‍ എന്റെ ഹൃദയംഗമമായ ആശംസകള്‍’ അദ്ദേഹം എഴുതി.
അതേസമയം ഇരുനേതാക്കളും തമ്മിലുള്ള അടുപ്പം ശ്രദ്ധേയമാണ്. നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ റഷ്യ കഴിഞ്ഞ ഏതാനും മാസങ്ങളായി നിര്‍ണായക പങ്ക് വഹിച്ചു. കഴിഞ്ഞയാഴ്ച, റഷ്യ, ഇന്ത്യ, ചൈന രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള ത്രിരാഷ്ട്ര ഉച്ചകോടി മോസ്കോയില്‍ നടന്നിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിന് ഊന്നല്‍ നല്‍കിയ പുടിന്‍ മോദിയുമായുള്ള ക്രിയാത്മക സംഭാഷണം തുടരാനും ഉഭയകക്ഷി, അന്തര്‍ദേശീയ അജണ്ടയിലെ വിഷയങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും ആഗ്രഹിക്കുന്നുവെന്ന് കത്തില്‍ വ്യക്തമാക്കി.
‘നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് നിങ്ങളുടെ വ്യക്തിപരമായ സംഭാവന വിലമതിക്കാനാകാത്താണ്,’ പുടിന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments