തിരുവനന്തപുരം; ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിലെ വ്യക്തികള്‍/ ഗ്രൂപ്പുകള്‍ക്ക് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദമായ പ്രോജക്‌ട് പ്രപ്പോസല്‍ ഒക്‌ടോബര്‍ 10 വരെ നല്‍കാം.
നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ജെന്റര്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മുന്‍ഗണന ലഭിക്കും.അപേക്ഷകള്‍ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, കവടിയാര്‍, തിരുവനന്തപുരം 695003 എന്ന വിലാസത്തിലോ [email protected] യില്‍ സ്‌കാന്‍ ചെയ്‌തോ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kswdc.org. ഫോണ്‍: 0471 2727668.
read also: ധീരജവാന്‍ അനീഷ് തോമസിന് ജന്മനാടിന്റെ വിട ; പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു
വായ്പ തുകയുടെ 70 ശതമാനം അപേക്ഷകളുടെ വിശദമായ പരിശോധനയ്ക്ക് ശേഷം സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം ലഭ്യമാക്കി പ്രാരംഭ ഘട്ടത്തിലും ബാക്കി 30 ശതമാനം സംരംഭം ആരംഭിച്ചതിനു ശേഷം പദ്ധതിയുടെ പുരോഗതി വിലയിരുത്തി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ശുപാര്‍ശ ചെയ്യുന്ന മുറയ്ക്കും ലഭിക്കും.
Post Your Comments