ബെംഗളൂരു : രാജ്യസഭ എം പിയും, കർണാടക ബിജെപി നേതാവുമായ അശോക് ഗസതി (55) കോവിഡ് ബാധിച്ച് മരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ എം പി അശോക് ഗസതി.
Also read : സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകൾ
കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് എംപിയെ സെപ്തംബർ 2ന് ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ നടന്ന തിരഞ്ഞെടുപ്പിലാണ് ഗസ്തി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഗസ്തിയുടെ ആരോഗ്യ അവസ്ഥ വളരെ മോശം സ്ഥിതിയിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചത്.
Post Your Comments