തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ 70-ാം ജന്മദിനത്തിനോടെ അനുബന്ധിച്ച് ബിജെപി സംസ്ഥാന ഓഫീസ് ജീവനക്കാർ 70 പേർക്ക് ഭക്ഷണം വിതരണം ചെയ്തു. ദേശീയതലത്തില്‍ പ്രധാനമന്ത്രിയുടെ ജന്മദിനം സേവാ സപ്താഹം ആയി ആഘോഷിക്കുന്നതിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ഭക്ഷണവിതരണം ചെയ്തത്.
പരിപാടിയുടെ ഔപചാരികമായ ഫ്‌ളാഗ് ഓഫ് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സംസ്ഥാന സെക്രട്ടറിമാരായ സി.ശിവന്‍കുട്ടി, അഡ്വ.എസ്.സുരേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി.ഗീരിശന്‍ , സംസ്ഥാന ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു.
Post Your Comments