കോവിഡ് മുക്തരായവരില്‍ ഉണ്ടാകുന്ന ആന്റിബോഡികളാണ് വീണ്ടും അണുബാധയുണ്ടാകുന്നതില്‍ നിന്ന് ശരീരത്തെ പ്രതിരോധിക്കുന്നത്. എന്നാല്‍ ഈ പ്രതിരോധം എത്ര കാലം ഉണ്ടാകുമെന്നതിനെ കുറിച്ച് ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. കോവിഡ് ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും വന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രായമായവര്‍, റിസ്‌കുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ തുടങ്ങിയവര്‍ കോവിഡില്‍ നിന്ന് രക്ഷപ്പെട്ടാലും തുടര്‍ന്നും മുന്‍കരുതലുകളെടുക്കുന്നതു നന്നായിരിക്കും.
മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക അടക്കമുള്ള പൊതു നിര്‍ദ്ദേശങ്ങള്‍ക്ക് പുറമേ വ്യക്തിയുടെ ക്ഷേമവും പ്രതിരോധ ശേഷിയും നിലനിര്‍ത്താനും മെച്ചപ്പെടുത്താനമുള്ള നിര്‍ദ്ദേശങ്ങളും ആരോഗ്യ മന്ത്രാലയം മുന്നോട്ട് വയ്ക്കുന്നു. അവയില്‍ ചിലത് ഇനി പറയുന്നു:
ആവശ്യത്തിന് ചൂടുവെള്ളം കുടിക്കുക
ആയുഷ് ചികിത്സാരീതികളില്‍ വൈദഗ്ധ്യം നേടിയവരുടെ നിര്‍ദേശപ്രകാരം മാത്രം പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന ആയുഷ് മരുന്നുകള്‍ ഉപയോഗിക്കുക
താരതമ്യേന ലളിതമായ വ്യായാമമുറകള്‍ അഭ്യസിക്കാം. ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ശ്വസന വ്യായാമമുറകളും ഉള്‍പ്പെടുത്താം.
ആരോഗ്യം അനുവദിക്കുന്ന പക്ഷം വീട്ടുജോലികള്‍ ചെയ്യാം. എന്നാല്‍ ഔദ്യോഗിക ജോലികള്‍ ഘട്ടംഘട്ടമായി മാത്രമേ പുനരാരംഭിക്കാവൂ
വരണ്ട ചുമ, തൊണ്ടവേദന എന്നിവ തുടരുന്നുവെങ്കില്‍ ഉപ്പുവെള്ളം കവിള്‍ കൊള്ളുകയോ ആവി പിടിക്കുകയോ ചെയ്യേണ്ടതാണ്. പച്ച മരുന്നുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഇവയോടൊപ്പം ഉപയോഗിക്കാം. ചുമയ്ക്കുള്ള മരുന്നുകള്‍ ഡോക്ടര്‍മാരുടെയോ ആയുഷ് ചികിത്സാരീതികളില്‍ വൈദഗ്ധ്യം നേടിയവരുടെയോ നിര്‍ദ്ദേശപ്രകാരം മാത്രമേ കഴിക്കാവൂ.
പോഷക സമ്പുഷ്ടവും സന്തുലിതവുമായ ഭക്ഷണക്രമം പിന്തുടരണം. വേഗത്തില്‍ ദഹിക്കുന്ന ഭക്ഷണ വസ്തുക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം
ആവശ്യത്തിന് ഉറക്കം, വിശ്രമം എന്നിവ ശരീരത്തിന് നല്‍കാന്‍ ശ്രദ്ധിക്കുക.
മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക
ശരീരതാപനില, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ വീട്ടിലിരുന്നു കൊണ്ടുതന്നെ നിരീക്ഷിക്കുക.
സമപ്രായക്കാര്‍, സാമൂഹിക ആരോഗ്യ ജീവനക്കാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരില്‍നിന്നും മനശാസ്ത്ര, സാമൂഹിക പിന്തുണ
ഉറപ്പാക്കാവുന്നതാണ്. ആവശ്യമെങ്കില്‍ മാനസിക ആരോഗ്യ വിദഗ്ധരുടെ പിന്തുണയും തേടാവുന്നതാണ്.
Post Your Comments