തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് പോസിറ്റിവായാലും ജോലി ചെയ്യാമെന്ന ഉത്തരവ് തിരുത്താന്‍ നിര്‍ദേശം നല്‍കി ചീഫ് സെക്രട്ടറി. സംഭവം വിവാദമായതോടെയാണ് ഉത്തരവ് തിരുത്താന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച അതിഥി തൊഴിലാളികള്‍ക്ക് മാത്രം ജോലി എടുക്കാം എന്ന ഉത്തരവിനെതിരെ നിരവധി രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍മീഡിയയിലും വലിയ ചര്‍ച്ചയായിരുന്നു സംഭവം.
നീണ്ട ക്വാറന്റൈന്‍, പ്രോട്ടോക്കോള്‍ എന്നിവ കാരണം സര്‍ക്കാര്‍ വികസന പദ്ധതികള്‍ക്ക് കാലതാമസം നേരിട്ടതോടെയാണ് അതിഥി തൊഴിലാളികള്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. നിലവില്‍ 14 ദിവസമാണ് സംസ്ഥാനത്ത് തിരികെയെത്തുന്ന അതിഥി തൊഴിലാളികളുടെ ക്വാറന്റൈന്‍. ഇവര്‍ പോസിറ്റീവ് ആയാല്‍ പിന്നെയും നീളും. ഇതിനാല്‍ ലക്ഷണം ഇല്ലാത്ത കൊവിഡ് പോസിറ്റീവ് അയവരെ ജോലി ചെയ്യിക്കാം എന്നായിരുന്നു ഉത്തരവ്.
Post Your Comments