ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണത്തില്‍ ഗുജറാത്തിനേയും കടത്തി വെട്ടി കേരളം 12-ാം സ്ഥാനത്ത്. പുതുതായി 3,830 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 1,17,863 ആയി ഉയര്‍ന്നു.
Read Also : അനര്‍ഹമായി അനുകൂല്യം കൈപ്പറ്റിയ റേഷന്‍ കാര്‍ഡുടമകൾക്ക് വൻ പിഴയിട്ട് സർക്കാർ
കേരളത്തില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ ഗുജറാത്തിനെ വെച്ചാണ് വിവിധ രാഷ്ട്രീയ നേതാക്കളും മറ്റും കേരളത്തെ താരതമ്യം ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ രോഗികളുടെ എണ്ണത്തില്‍ കേരളം ഗുജറാത്തിന് മുന്നിലാണ്. ഗുജറാത്തില്‍ പ്രതിദിനം 1000-1500നും ഇടയിലാണ് രോഗികളുടെ എണ്ണമെങ്കില്‍ കേരളത്തില്‍ ഇത് 4,000ത്തിന് തൊട്ടടുത്ത് എത്തിയിരിക്കുന്നു എന്നതാണ് ആശങ്കയാകുന്നത്.
പുതുതായി 1,364 പേര്‍ക്ക് കൂടി കൊറോണ ബാധിച്ചതോടെ ഗുജറാത്തിലെ രോബാധിതരുടെ എണ്ണം 1,17,709 ആയി. 1,447 പേര്‍ രോഗമുക്തി നേടിയയപ്പോള്‍ 12 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഗുജറാത്തില്‍ 16,000ത്തിലധികം ആളുകളാണ് ചികിത്സയിലുള്ളതെങ്കില്‍ കേരളത്തില്‍ ഇത് 30,000ത്തിനും മുകളിലാണ്.
Post Your Comments