കൊച്ചി : മന്ത്രി കെ.ടി.ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് പൂർത്തിയായി. എട്ടു മണിക്കൂറാണ് എന്‍ഐഎ മന്ത്രിയെ ചോദ്യം ചെയ്തത്. മൊഴി അന്വേഷണ സംഘത്തിന് ഒപ്പിട്ടു നൽകിയ ശേഷം പുറത്തിറങ്ങിയ അദ്ദേഹം സ്വകാര്യ വാഹനത്തിൽ തിരുവനന്തപുരത്തേക്ക് മടങ്ങി.
Also read : അംബാനി പാപ്പർ തന്നെ; സ്റ്റേ മാറ്റണമെന്ന എസ്ബിഐയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി
ഇന്ന് പുലര്‍ച്ചെ ആറ് മണിക്കാണ് ജലീല്‍ എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. ഇന്നലെ രാത്രി എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ എന്‍ഐഎ സംഘമെത്തി ജലീലിന്റെ മൊഴി പരിശോധിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 7.30-നാണ് ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ആദ്യം എത്തിയത്. 11 മണി വരെ ഓഫീസില്‍ തുടര്‍ന്നു. പിന്നീട് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി എന്നാണ് വിവരം.
യുഎഇയില്‍ നിന്ന് ഖുര്‍ആന്‍ എത്തിച്ചത് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വ്യാഴാഴ്ച ജലീല്‍ എന്‍ഫോഴ്സ്മെന്റിന് വിശദീകരണക്കുറിപ്പ് എഴുതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച എന്‍ഫോഴ്സ്മെന്റ് ജലീലിനെ ചോദ്യം ചെയ്യല്‍ തുടര്‍ന്നതെന്നും കൊച്ചി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments