KeralaLatest NewsNews

മന്ത്രി ഇ.പി ജയരാജന്റെ മകന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്

തിരുവനന്തപുരം : മന്ത്രി ഇ.പി ജയരാജന്റെ മകൻ ജയ്‌സൺ ജയരാജൻ തിരുവനന്തപുരം സ്വർണ്ണകള്ളകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൽ നിന്നും ലൈഫ്മിഷൻ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ കമ്മീഷൻ വാങ്ങിയിരുന്നതായി ബിജെപിയും കോൺഗ്രസും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.ഇതിന് പിന്നാലെ ജയ്‌സൺ ജയരാജനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് തീരുമാനിച്ചെന്ന് 24 ന്യൂസ് റിപ്പോർട്ടിൽ പറയുന്നു .

Read Also : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എം പി മരിച്ചു 

ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ജയ്‌സണ് ഇ.ഡി ഉടൻ നോട്ടിസ് നൽകുമെന്നും ലൈഫ് മിഷൻ പദ്ധതിയിൽ ജയ്‌സൺ ഏതെങ്കിലും തരത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button