കൊച്ചി: തിരുവനന്തപുരംകേസില്‍ മന്ത്രിനെ ചോദ്യം ചെയ്തു. ആറു മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വൈകിട്ടാണ് മന്ത്രി മടങ്ങിയത്. പൂര്‍ണ സന്തോഷവാനാണെന്നും ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ജലീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം സ്വര്‍ണക്കടത്തു കേസുമായി ബന്ധമുള്ളവരെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതെന്നും ജലീലിനെ സാക്ഷിയാക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. രാവിലെ അഞ്ചരയോടെ എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിനെത്തിയ ജലീലിനെ വൈകുന്നേരം അഞ്ച് മണിയോടെയാണ് വിട്ടയച്ചത്. സ്വകാര്യ വാഹനത്തിലാണ് ജലീല്‍ മടങ്ങിയത്.
ചാനലുകളുടെ കണ്ണ് വെട്ടിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ജലീല്‍ ഇന്നും ശ്രമം നടത്തിയത്. ഇതിനായി രാത്രി ഹാജരാകട്ടെ എന്നും ഓണ്‍ലൈനിലൂടെ ചോദ്യം ചെയ്യണമെന്നും ജലീല്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടതായാണ് സൂചന.
എന്നാല്‍ ജലീല്‍ കൊച്ചിയില്‍ എത്തിയ സമയത്ത് മാധ്യമ പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു. ഇതോടെ മന്ത്രി എന്‍ഐഎ ഓഫിസില്‍ കയറുന്നതിന്റെ വീഡിയോയും പുറത്തുവന്നു. നയതന്ത്ര ചാനലിലൂടെ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മതഗ്രന്ഥങ്ങള്‍ എത്തിയതും അത് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചതുമാണ് പ്രധാനമായും ചോദിച്ചത്.
പ്രോട്ടോകോള്‍ ലംഘനം മന്ത്രിയുടെ അറിവോടെയായിരുന്നുവോ എന്നും ഉദ്യോഗസ്ഥര്‍ ആരാഞ്ഞു. സ്വപ്നയുമായുള്ള ടെലഫോണ്‍ സംഭാഷണങ്ങളും ബന്ധവും എന്‍ഐഎ ചോദിച്ചറിഞ്ഞു. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലപ്പുഴയിലടക്കംമന്ത്രിക്ക് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി വീശി. രാവിലെ മുതല്‍ എന്‍ഐഎ ഓഫീസ് പരിസരം മുഴുവന്‍ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. news courtesy -news 18
Post Your Comments