തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജലീല്‍ ഒരു കേസിലും പ്രതിയല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന് മാസ്റ്റര്‍. അദ്ദേഹത്തിന് ഒരു പ്രശ്നവും ഇല്ലെന്നും ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. ജലീല്‍ രാജിവെക്കേണ്ട കാര്യമില്ല. അത് സിപിഎമ്മിന്റെ നിലപാടാണെന്നും പ്രതിപക്ഷമല്ല അതിന്റെ അപ്പുറത്തെ പക്ഷം വന്നാലും ജലീല്‍ രാജിവെക്കുന്ന പ്രശ്നമില്ലെന്നും ഗോവിന്ദന് മാസ്റ്റര്‍ വ്യക്തമാക്കി.
അന്വേഷണം നടക്കട്ടെ. ഒന്നും മറച്ചുവെക്കാനില്ല. എന്‍.ഐ.എ വിളിപ്പിച്ചു അദ്ദേഹം പോയി. അതില്‍ എന്താണ് തെറ്റെന്നും ഗോവിന്ദന് മാസ്റ്റര്‍ ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗോവിന്ദന് മാസ്റ്റര്‍ ഈക്കാര്യം പറഞ്ഞത്.
സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതിയായി വരേണ്ട ആള് കേന്ദ്ര മന്ത്രി വി.മുരളീധരനാണ്. അദ്ദേഹം ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് സ്വര്‍ണക്കടത്ത് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടല്ല നടന്നത് എന്നാണെന്നും സിപിഎം നേതാവ് പറഞ്ഞു.രണ്ടാം പ്രതി അനില്‍ നമ്പ്യാരാണ്. ഇയാളാണ് പ്രതികള്‍ക്ക് ബുദ്ധി പറഞ്ഞുകൊടുത്തത്. അന്വേഷണം അങ്ങോട്ടേക്ക് പോകാതെ കേസ് അവസാനിക്കില്ലെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
Post Your Comments