Latest NewsJobs & VacanciesNews

വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

ഐഎച്ച്ആർഡിയുടെ കീഴിൽ കൊടുങ്ങല്ലൂർ എറിയാട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. ഇംഗ്ലീഷ് വിഭാഗത്തിലേക്ക് 24 ന് രാവിലെ 10 നും മലയാളം, ഹിന്ദി വിഭാഗങ്ങളിലേക്ക് 25 ന് രാവിലെ 10 നുമാണ് അഭിമുഖം. 50 ശതമാനത്തിൽ കുറയാതെ മാർക്കുള്ള പിജി, നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം കോളേജിൽ റിപ്പോർട്ട് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 0480 2816270

Also read ; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

 

കോഴിക്കോട് ഗവ. ലോ കോളേജില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് ലക്ചററായി സേവനം ചെയ്യാനാഗ്രഹിക്കുന്ന കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. യു.ജി സി റെഗുലേഷന്‍ ആക്ട് അനുസരിച്ചാണ് നിയമനം നടത്തുന്നത്. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരോ പകര്‍പ്പും സഹിതം സെപ്തംബര്‍ 29 ന് രാവിലെ 10.30 ന്്  കോഴിക്കോട് ഗവ. ലോ കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം. ഇന്റര്‍വ്യൂവിന് ഹാജരാകുന്ന സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ അവരുടെ പേര് രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ഹാജരാക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button