KeralaLatest NewsNews

സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം : പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ക്രിമിനൽ പശ്ചാത്തലമുള്ളവർ ഇനിമുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒന്നിരുത്തി ചിന്തിക്കേണ്ടിവരും.കരണമെന്തെന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും മൂന്ന് തവണ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി.

Read Also : ജന്മദിന സ്പെഷ്യൽ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയകാല ചിത്രങ്ങൾ കാണാം 

സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം മാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : ഭക്തർ കാണിക്കയായി നൽകിയത് 50 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ ; ധനമന്ത്രിക്ക് കത്തുമായി ക്ഷേത ഭാരവാഹികൾ

നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന അവസാന ദിവസത്തിനു മുൻപുള്ള ആദ്യ നാല് ദിവസത്തിനുള്ളിൽ ആദ്യത്തെയും അഞ്ച് മുതൽ എട്ടു വരെയുള്ള ദിവസത്തിനുള്ളിൽ രണ്ടാമത്തെയും പ്രസിദ്ധീകരണം നടത്തണം. പ്രചാരണം അവസാനിക്കുന്നതിന്റെ ഒൻപത് ദിവസം മുൻപ് മുതൽ വോട്ടെടുപ്പിന് രണ്ടു ദിവസം മുൻപ് വരെ അവസാനത്തെ അറിയിപ്പ് നൽകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button