Latest NewsKerala

സംസ്ഥാനത്ത് ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ച ദിവസം, 4531 പേർക്ക് കോവിഡ്: പത്തു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് 4000 കടക്കുന്നത് ഇതാദ്യമാണ്. അതെ സമയം സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത് 3730 പേർക്കാണ്. സ്ഥിതി ആശങ്കാജനകമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 71 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു.

അതെ സമയം 351 പേരുടെ രോഗം എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്താനായില്ല. സംസ്​ഥാനത്ത്​ 34314 പേര്‍ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലുണ്ട്​. 24 മണിക്കൂറിനുള്ളില്‍ 45,730 സാമ്പിളുകളാണ് പരിശോധിച്ചത്. 2737 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം 547, കൊല്ലം 325, പത്തനംതിട്ട 102, ആലപ്പുഴ 196, കോട്ടയം 120, ഇടുക്കി 47, എറണാകുളം 357, തൃശൂര് 140, പാലക്കാട് 114, മലപ്പുറം 214, കോഴിക്കോട് 275, വയനാട് 79, കണ്ണൂര് 97, കാസര്ഗോഡ് 124 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 34,314 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്.

87,345 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി. പത്തു മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.സെപ്റ്റംബര് 13ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജയകുമാരി (63), തൃശൂര് ഏങ്ങണ്ടിയൂര് സ്വദേശി ജേക്കബ് (89), സെപ്റ്റംബര് 14ന് മരണമടഞ്ഞ തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി നിസാമുദ്ദീന് (49), സെപ്റ്റംബര് 15ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി മറിയകുട്ടി (75), സെപ്റ്റംബര് 9ന് മരണമടഞ്ഞ കൊല്ലം കല്ലുംതാഴം സ്വദേശിനി ഹൗവാ ഉമ്മ (73), കോഴിക്കോട് വളയം സ്വദേശി അബ്ദുള്ള (64), കൊല്ലം പ്രാക്കുളം സ്വദേശിനി ജമീല (62), സെപ്റ്റംബര് 10ന് മരണമടഞ്ഞ കൊല്ലം കുളക്കട സ്വദേശി ശശിധരന് നായര് (75), തിരുവനന്തപുരം കല്ലാട്ടുമുക്ക് സ്വദേശി സൈനുലാബ്ദീന് (67), സെപ്റ്റംബര് 11ന് മരണമടഞ്ഞ തൃശൂര് കൊടുങ്ങല്ലൂര് സ്വദേശി അബ്ബാസ് (74) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 489 ആയി.

വടകര തണൽ അഗതി മന്ദിരത്തിൽ 100 ലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്ഗോഡ് 319, തൃശൂര് 296, കണ്ണൂര് 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 57 പേര് വിദേശ രാജ്യങ്ങളില് നിന്നും 141 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നതാണ്. 4081 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

അതില് 351 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 804, കോഴിക്കോട് 536, എറണാകുളം 358, ആലപ്പുഴ 349, മലപ്പുറം 335, തൃശൂര് 285, കാസര്ഗോഡ് 278, കണ്ണൂര് 232, പാലക്കാട് 211, കൊല്ലം 210, കോട്ടയം 198, പത്തനംതിട്ട 107, വയനാട് 99, ഇടുക്കി 79 എന്നിങ്ങനെയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button