Latest NewsIndiaNewsCrime

മൂന്നു വയസ്സുകാരന്റെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മുംബൈ : വീടിന് പുറത്തിരുന്ന് കളിക്കുകയായിരുന്ന മൂന്നു വയസുകാരനെ തട്ടിയിട്ട ശേഷം കാർ കുഞ്ഞിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വിഡിയോ പുറത്തുവിട്ടത്.

മഹാരാഷ്ട്രയിലെ മൽവാനിയില്‍ വെള്ളിയാഴ്ചയാണു സംഭവം നടന്നത്. കുട്ടിയെ കാർ തട്ടിയിടുന്നതും തുടർന്ന് ശരീരത്തിന് പുറത്ത് കൂടി കാർ കയറി ഇറങ്ങുന്നതും വീഡിയോയിൽ കാണാം. കുട്ടി ഓടി മാറുന്നതിന് മുമ്പ് കാർ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.

 

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടി ആരോഗ്യനില വീണ്ടെടുത്ത് ആശുപത്രി വിട്ടു.
അതേസമയം കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button