Latest NewsNewsIndia

ഗർഭസ്ഥശിശുവിന് പരിഹരിക്കപ്പെടാവുന്ന വൈകല്യമാണെങ്കിൽ ഗർഭഛിദ്രം അനുവദിക്കാനാകില്ല: മുംബൈ ഹൈക്കോടതി

മുംബൈ: ഗർഭസ്ഥശിശുവിന് പരിഹരിക്കപ്പെടാവുന്ന വൈകല്യമാണെങ്കിൽ ഗർഭഛിദ്രം അനുവദിക്കാനാകില്ലെന്ന് മുംബൈ ഹൈക്കോടതി വിധി. വൈകല്യമുണ്ടെന്ന കാരണത്താൽ 23 ആഴ്ച നീണ്ടുനിന്ന ഗര്ഭം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൂനെ നിവാസികള് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ നിരീക്ഷണം. ഹർജി ജസ്റ്റിസുമാരായ നിതിൻ ജംദാർ, മിലിന്ദ് ജാദവ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളി.

Read also: ലഡാക്കിലെ ആക്രമണത്തിൽ പരിക്കേറ്റ മലയാളി സൈനികന് ജന്മനാടിൻറെ ആദരം

ഗര്ഭപിണ്ഡത്തിന് പിളർന്ന ചുണ്ടും അണ്ണാക്കും ഉണ്ടെന്ന് 2020 ഓഗസ്റ്റ് 12 ന് സോണോഗ്രാം കാണിച്ചുവെന്ന് വാദിച്ചാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. 1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്റ്റ് നിശ്ചയിച്ചിരുന്ന 20 ആഴ്ച പരിധി ലംഘിച്ചതിനാലാണ് ഗർഭം അലസിപ്പിക്കാൻ കോടതിയുടെ അനുമതി അനിവാര്യമായി വന്നത്.

ഹർജിയിന്മേൽ ഓഗസ്റ്റ് 27 ന് ഹൈക്കോടതി ഇവരെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ മെഡിക്കൽ ബോർഡിലേക്ക് റഫർ ചെയ്തു. ഗര്ഭപിണ്ഡത്തിന്റെ അപാകതകൾ ശസ്ത്രക്രിയയിലൂടെ ശരിയാക്കാമെന്ന് ബോർഡ് സെപ്റ്റംബർ 3ന് ഹൈക്കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ സ്ഥിരീകരിച്ചു, കൂടാതെ ഗർഭഛിദ്രം അനുവദിക്കരുതെന്നും ശുപാർശ ചെയ്തു. ഇത് പരിഗണിച്ചാണ് കോടതി ഗർഭഛിദ്രം അനുവദിക്കാനാകില്ലെന്ന് വിധി പ്രസ്താവിച്ചത്.

shortlink

Post Your Comments


Back to top button