മാവേലിക്കര: ലഡാക്കിൽ ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ സൈനികൻ ചെട്ടികുളങ്ങര നടയ്ക്കാവ് സ്വദേശി വിഷ്ണുനായർക്ക് ജന്മനാടായ ചെട്ടികുളങ്ങര ഗ്രാമം ഉജ്വല സ്വീകരണം നൽകി.
കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ചൈനയുടെ പട്ടാളക്കാർ നടത്തിയ ആദ്യ ആക്രമണത്തിലാണ് വിഷ്ണു നായർക്ക് പരിക്കേറ്റത്. ബോധം നഷ്ടപ്പെട്ട് മഞ്ഞുപാളിക്ക് മുകളിൽ കിടന്നിരുന്ന വിഷ്ണുവിനെ പ്രദേശത്ത് തിരച്ചിൽ നടത്തിയ ഇന്ത്യൻസേന ഹെലികോപ്ടറിലാണ് ലഡാക്കിലെ സൈനിക ആശുപത്രിയിൽ എത്തിച്ചത്.
സമാദരണ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്ന കുമ്മനം രാജശേഖരൻ വിഷ്ണുവിനെ പൊന്നാട അണിയിച്ചു ആദരിച്ചു. പ്രശംസഫലകം സമർപ്പിച്ചു. ചടങ്ങിൽ കേണൽ ഗോപകുമാർ അധ്യക്ഷം വഹിച്ചു.
Post Your Comments