ന്യൂഡൽഹി : റിസർവ് ബാങ്കിന് രാജ്യവ്യാപകമായി സഹകരണ ബാങ്കുകളെ നിയന്ത്രിക്കാൻ അധികാരം നൽകുന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബിൽ 2020 ലോക്സഭ പാസാക്കി.
Read Also : ആശങ്കകൾക്ക് വിരാമം ; കോവിഡ് വാക്സിൻ അടുത്ത മാസം മുതൽ വിതരണം തുടങ്ങും
അതേസമയം സഹകരണ ബാങ്കുകളെ കേന്ദ്ര സർക്കാരിന്റെ കീഴിലാക്കുന്നതല്ല ബില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ അറിയിച്ചു. “സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പണത്തിന് സുരക്ഷ ഉറപ്പാക്കാനാണ് ബില്ല് കൊണ്ടുവന്നത്. ഈ നിയമം മൂലം അംഗങ്ങളുടെ അധികാരം യാതൊരു കാരണത്താലും കുറയില്ല.അവസാന 20 വർഷത്തിനിടെ 420 സഹകരണ ബാങ്കുകൾ ഇന്ത്യയില്‍ തകർന്നു. ഈ സാഹചര്യം മുന്നോട്ടുള്ള കാലത്ത് ഒഴിവാക്കാനാണ് പുതിയ ഭേദഗതിയെന്നും ധനമന്ത്രി പറഞ്ഞു.
Read Also : ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ഒഴിവുകള്‍ : ഇപ്പോൾ അപേക്ഷിക്കാം
രാജ്യത്തെ സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ ഉൾപ്പെടുന്നതല്ല ഈ നിയമ ഭേദഗതി.വിവിധ സംസ്ഥാനങ്ങളില്‍ ബാങ്കുകളായി പ്രവർത്തിക്കുന്ന പല സഹകരണ സംഘങ്ങളുടെയും സാമ്പത്തിക ആരോഗ്യത്തെ സംബന്ധിച്ച് വളരെ സൂക്ഷ്മത പുലർത്തുന്നതിനാലാണ് കേന്ദ്ര സർക്കാരിന് ഓർഡിനൻസിലേക്ക് പോകേണ്ടിവന്നതെന്നും നിർമല സീതാരാമൻ അറിയിച്ചു.
Post Your Comments