KeralaLatest NewsNews

മന്ത്രി കെ ടി ജലീലിന്റെ വസതിക്ക് നേരെ എബിവിപി മാര്‍ച്ച് ; മന്ത്രിയുടെ കോലം കത്തിച്ചു

തിരുവനന്തപുരം: മന്ത്രി കെ ടി ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് വസ്തിയ്ക്ക് നേരെ എബിവിപി മാര്‍ച്ച് നടത്തി. ജലീലിനെതിരെ മുദ്രാവാക്യം വിളിച്ചും മന്ത്രിയുടെ കോലം കത്തിച്ചുമായിരുന്നു എബിവിപിയുടെ പ്രതിഷേധം.

Read Also : ബലാത്സംഗ കേസിലെ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമം പ്രബല്യത്തില്‍ 

ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എബിവിപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ജലീല്‍ രാജി വെയ്ക്കുന്നത് വരെ പ്രതിഷേധം ശക്തമാക്കാനാണ് എബിവിപിയുടെ തീരുമാനം. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് ശേഷം ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button