ന്യൂ ഡൽഹി: ഡൽഹിലെ ജനസംഖ്യയുടെ ഏകദേശം 33% പേരുടെ ശരീരത്തിലും കോവിഡിനെതിരായ ആന്റിബോഡികൾ വികസിച്ചതായി സർവ്വേ. 11 ജില്ലകളിൽ നിന്നും 17,000 സാമ്പിളുകൾ ശേഖരിച്ചു നടത്തിയ മൂന്നാമത്തെ സീറോളജിക്കൽ സർവേയുടെ പ്രാഥമിക വിശകലനത്തിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഈ സർവേയുടെ ഫലം അടുത്തയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .
പൊതുവായി പറഞ്ഞാൽ, ഡൽഹിലെ രണ്ട് കോടി ജനസംഖ്യയിൽ ഏകദേശം 66 ലക്ഷം പേരിലും കൊറോണ വൈറസ് ബാധിച്ചുവെന്നും, രോഗത്തിൽ നിന്നും സുഖം പ്രാപിച്ചതിന് ശേഷം അവരുടെ ശരീരത്തിൽ ആന്റിബോഡികൾ രൂപപ്പെട്ടതായും സർവ്വേ പറയുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള ഏറ്റവും ഉയർന്ന സെറോപ്രേവാലൻസ് കൂടിയാണിത്.
Post Your Comments