10 വർഷം നീണ്ട ബന്ധവും വിവാഹ വാഗ്ദാനവും പിന്നീട് വിവാഹത്തില്‍ നിന്നും കാമുകന്‍ പിന്മാറുകയും ചെയ്തതിനെ തുടര്‍ന്ന് കൊട്ടിയം സ്വദേശിനിയായ യുവതി റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയയായ നടി ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയിലാണ് നടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിയ്ക്കുന്നത്.
10 വർഷത്തോളം പ്രണയിക്കുകയും വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ചെയ്തശേഷം, കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതില്‍ മനം നൊന്താണ് റംസി ജീവനൊടുക്കിയത്. ഗര്‍ഭിണിയായതോടെ മൂന്നാംമാസം കാമുകനും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ഗര്‍ഭഛിദ്രവും നടത്തുകയായിരുന്നു. പ്രശസ്ത മലയാളം സീരിയൽ താരമായ ലക്ഷ്മി തന്റെ കുട്ടിയെ നോക്കാനുൾപ്പെടെ സീരിയൽ സെറ്റുകളിൽ റംസിയെ കൊണ്ടുപോയിരുന്നു, കാമുകൻ ഹാരിസിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് ലക്ഷ്മി.
റംസിയുമായുള്ള വിവാഹത്തിന് മുന്നോടിയായി വളയിടല്‍ ചടങ്ങുകള്‍ അടക്കം നടത്തിയശേഷമായിരുന്നു കാമുകന്‍ ഹാരിസും കുടുംബവും വിവാഹത്തില്‍ നിന്നും പിൻമാറിയത്.
Post Your Comments