Latest NewsNewsIndia

ലഡാക്കില്‍ വെല്ലുവിളി: ചൈന അതിർത്തി അംഗീകരിക്കുന്നില്ലെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: അതിര്‍ത്തി അംഗീകരിക്കാന്‍ ചൈന തയ്യാറല്ലെന്നും ലഡാക്കില്‍ രാജ്യം വെല്ലുവിളി നേരിടുകയാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. നയതന്ത്ര, സൈനിക ചര്‍ച്ചകള്‍വഴി പ്രശ്നം പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാട്. അതേസമയം, രാജ്യത്തിന്റെ സുരക്ഷാതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മതിയായ സേനാവിന്യാസം അതിര്‍ത്തിയില്‍ നടത്തിയിട്ടുണ്ട്. അതിര്‍ത്തിമേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: ലോകത്തെ രക്ഷിക്കാൻ കോവിഡ് വാക്സിനായി ഇന്ത്യ മുന്നിട്ടിറങ്ങണമെന്ന് ബിൽഗേറ്റ്സ്

വ്യക്തമായ ഭൂമിശാസ്ത്രതത്വങ്ങളുടെയും ഉടമ്പടികളുടെയും അടിസ്ഥാനത്തിലുള്ളതാണ് നിലവിലെ അതിര്‍ത്തി നിര്‍ണയമെന്ന് ഇന്ത്യ കരുതുന്നത്. ചൈനയുടെ നിലപാടിലുള്ള ആശങ്ക അവരുടെ പ്രതിരോധമന്ത്രിയെ മോസ്കോയില്‍ കണ്ടപ്പോള്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button