Latest NewsNewsIndia

“ചൈനയുടെ പേര് പറയുമ്പോൾ ഒരിക്കലും പേടിക്കരുത്” ; സർക്കാരിന് ഉപദേശവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ചൈനയുമായി ബന്ധപ്പെട്ട അതിർത്തി വിഷയങ്ങളിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയിൽ നടത്തിയ പ്രസ്താവനയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി.ചൈനയുടെ പേര് പറയുമ്പോൾ പേടിക്കരുതെന്ന് കേന്ദ്രസർക്കാരിനോട് രാഹുൽ ഗാന്ധി . സോണിയാ ഗാന്ധിയുടെ ചികിത്സയ്ക്കായി പാർലമെന്റ് സമ്മേളനത്തിന് തൊട്ടുമുൻപ് അമേരിക്കയിലേക്ക് പോയ രാഹുൽ ട്വിറ്ററിലൂടെയാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ചത്.

Read Also : ഇന്ന് സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്കരിക്കാനൊരുങ്ങി ഡോക്ടർമാർ 

ചൈനയുടെ കൈയ്യേറ്റത്തെക്കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു വെന്നാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. രാജ്യം എന്നും എല്ലായ്പോഴും ഇനിയും സൈന്യത്തിന് ഒപ്പം നിലകൊള്ളും. എന്നാൽ എന്നാണ് പ്രധാനമന്ത്രി ചൈനയ്ക്കെതിരെ തിരിയുകയെന്നും എന്നാണ് ചെെനയുടെ കൈയ്യിൽ നിന്നും ഇന്ത്യയുടെ ഭൂമി  തിരിച്ചു പിടിക്കുകയെന്നും രാഹുൽ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button