KeralaLatest NewsNews

വ്യക്തിപരമായി ആക്രമിച്ച്‌ സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ട: കെ. സുരേന്ദ്രനെതിരായ മുഖ്യന്ത്രിയുടെ പരാമര്‍ശത്തിൽ പ്രതികരണവുമായി എം.ടി. രമേശ്‌

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് എം.ടി. രമേശ്. പരാമര്‍ശം അപലപനീയമെന്നും വ്യക്തിപരമായി ആക്രമിച്ച്‌ സമരത്തെ അടിച്ചമര്‍ത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോൾ അദ്ദേഹം വ്യക്തമാക്കി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മാനസിക നില തെറ്റിയെന്നും, മാനസികാവസ്ഥ തെറ്റിയ ഒരാളെ പാര്‍ട്ടിയുടെ അധ്യക്ഷനായി ഇരുത്തേണ്ടി വരുന്നത് ആ പാര്‍ട്ടി ആലോചിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എം.ടി രമേശിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button